ജയ്പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ അഞ്ച് ദിവസത്തിനകം സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ. പ്രതാപ്ഗഡിൽ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ദേശീയ വനിത കമീഷൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
"രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നടന്ന ദാരുണമായ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഒരു സ്ത്രീയെ പീഡിപ്പിക്കുകയും വസ്ത്രം അഴിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവമായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാനാകാത്ത കാര്യമാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാനും ആവശ്യമായ ഐ.പി.സി വകുപ്പുകൾ ചുമത്താനും സംസ്ഥാന ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്" - ദേശീയ വനിത കമീഷൻ പറഞ്ഞു.
യുവതിയുടെ ഭർത്താവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കവെ പരിക്കേറ്റ പ്രതികൾ നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.