ജയ്പൂർ: രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിെനതിരെ ലൈംഗിക പീഡനേക്കസ്. ആശ്രമത്തിൽ വച്ച് 21കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഫലഹാരി ബാബ എന്ന ആൾദൈവത്തിെനതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയുെട രക്ഷിതാക്കൾ വർഷങ്ങളായി ബാബയുെട അനുയായികളായിരുന്നു. ആഗസ്റ്റ് ഏഴിന് രാജസ്ഥാനിലെ അൽവാറിലുള്ള ആഢംബര ആശ്രമത്തിൽ വച്ച് ഇയാൾ െപൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നിയമ വിദ്യാർഥിയായ പെൺകുട്ടി ഇേൻറൺഷിപ്പ് ചെയ്തപ്പോൾ ലഭിച്ച 3000 രൂപ ബാബക്ക് ദാനം ചെയ്യാൻ വീട്ടുകാർ ആവശ്യെപ്പടുകയായിരുന്നു. ആശ്രമത്തിെലത്തിയ െപൺകുട്ടിയോട് ഗ്രഹണമായതിനാൽ ദർശനമുണ്ടാകില്ലെന്നും ആശ്രമത്തിൽ താമസിക്കണമെന്നും ആവശ്യെപ്പട്ടു. അതുപ്രകാരം ആശ്രമത്തിൽ നിന്ന െപൺകുട്ടിയെ രാത്രി ബാബയുെട മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു.
സംഭവം ആരോടും പറയരുതെന്ന് പെൺകുട്ടിയെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആൾെദെവം ഗുർമീത് റാം റഹീമിന് പീഡനക്കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതോടെയാണ് െപൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുെന്നന്നും അതുപ്രകാരം കേസ് രജിസ്റ്റർ ചെയ്തുെവന്നും െപാലീസ് അറിയിച്ചു.
70കാരനായ ബാബ ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് അൽവാറിെല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പഴങ്ങൾ മാത്രം ഭക്ഷിക്കുന്നതിനാൽ ഫലഹാരി എന്ന് പേരു വീണ ബാബ മുതിർന്ന രാഷ്ട്രീയ നേതാക്കളോടും സിനിമാ തരങ്ങളോടുമൊപ്പമുള്ള ഫോേട്ടാകളും പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.