രജനീകാന്ത്​ കരുണാനിധിയെ സന്ദർശിച്ചു

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്​സയിൽ കഴിയുന്ന ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയെ നടർ രജനീകാന്ത്​ സന്ദർശിച്ചു. ചൊവ്വാഴ്​ച രാത്രിയായിരുന്നു സന്ദർശനം. രാജ്യ​െത്ത ഏറ്റവും മുതിർന്ന നേതാവി​​​െൻറ ആരോഗ്യ വിവരങ്ങൾ തിരക്കുന്നതിനായാണ്​ ഞാൻ ആശുപത്രിയിലെത്തിയത്​. അദ്ദേഹം ഉറങ്ങുകയായിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. അദ്ദേഹം അതിവേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർഥിക്കും- രജിനീകാന്ത്​ പറഞ്ഞു. കരുണാനിധിയുടെ മകൻ എം.കെ അഴിഗിരിയെയും രജനി സന്ദർശിച്ചു. 

അതേസമയം, ​ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി കാ​വേ​രി ആ​ശു​പ​ത്രി​ ഇന്നലെ പുറത്തുവിട്ട ഒൗ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ ബു​ള്ള​റ്റിനിൽ വ്യക്​തമാക്കിയിരുന്നു. ക​രു​ണാ​നി​ധി അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ണു​ള്ള​തെ​ങ്കി​ലും ര​ക്ത​സ​മ്മ​ർ​ദ​വും ര​ക്ത​ത്തി​ലെ ഒാ​ക്​​സി​ജ​​​​െൻറ അ​ള​വും ഹൃ​ദ​യ​മി​ടി​പ്പും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​ട​ക്കി​ടെ ക​ണ്ണ് തു​റ​ക്കു​ന്നു​ണ്ട്. ​െഎ.​സി.​യു​വി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​മാ​ണ്​ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തിനെ തുടർന്ന്​ ജൂലൈ 28നാണ്​ കരുണാനിധിയെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ച​ത്​. 


 

Tags:    
News Summary - Rajinikanth visits Karunanidhi in hospital - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.