രാജീവ്​ ഗാന്ധി വധക്കേസ്​: പ്രതികളുടെ ദയാഹരജി ഗവർണർ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സി​ൽ എ.​ജി. പേ​ര​റി​വാ​ള​​​െൻറ ദ​യാ​ഹ​ര​ജി പ​രി​ഗ​ണി​ച്ച്​ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​റോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജീ​വ്​ വ​ധ​ക്കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​​െൻറ നീ​ക്ക​ത്തി​നെ​തി​രെ കേ​ന്ദ്രം ന​ൽ​കി​യ അ​പേ​ക്ഷ തീ​ർ​പ്പാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ന​വീ​ൻ സി​ൻ​ഹ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​​​െൻറ നി​ർ​ദേ​ശം.

രാ​ജീ​വ്​ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​യ കീ​ഴ്​​വ​ഴ​ക്കം ഉ​ണ്ടാ​ക്കു​മെ​ന്ന്​ കേ​ന്ദ്രം ഒ​രു മാ​സം മു​മ്പ്​ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും. ഒ​രു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ദാ​രു​ണ​മാ​യ രീ​തി​യി​ൽ വ​ധി​ച്ച കേ​സാ​ണി​ത്. വി​ദേ​ശ ഭീ​ക​ര​സം​ഘ​ട​ന ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണ്​ വ​ധം.

2015 ഡി​സം​ബ​ർ 30ന്​ ​ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ​ക്ക്​ ന​ൽ​കി​യ ദ​യാ​ഹ​ര​ജി​യി​ൽ ഇ​നി​യും തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ പേ​ര​റി​വാ​ള​ൻ ക​ഴി​ഞ്ഞ 20ന്​ ​കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. രാ​ജീ​വി​നെ വ​ധി​ച്ച ബെ​ൽ​റ്റ്​ ബോം​ബി​ൽ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന്​ പ​റ​യു​ന്ന ഒ​മ്പ​ത്​ വോ​ൾ​ട്ടി​​​െൻറ ബാ​റ്റ​റി ന​ൽ​കി​യ​ത്​ പേ​ര​റി​വാ​ള​നാ​ണ്​ എ​ന്നാ​ണ്​ കേ​സ​ന്വേ​ഷ​ക​രു​ടെ വാ​ദം.
47കാ​ര​നാ​യ താ​ൻ ഇ​തി​ന​കം 24 വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു ക​ഴി​ഞ്ഞ​താ​യി പേ​ര​റി​വാ​ള​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ജ​യി​ൽ ച​ട്ട​പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം പ​ര​മാ​വ​ധി 20 വ​ർ​ഷ​മാ​ണ്. അ​തു​ക​ഴി​ഞ്ഞാ​ൽ ത​ട​വു​കാ​ര​നെ വി​ട്ട​യ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. 2014ലാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ​േക​സി​ലെ മു​ഴു​വ​ൻ ത​ട​വു​കാ​രെ​യും വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ്‌ എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.ഇ​തി​നെ ചോ​ദ്യം​ചെ​യ്​​ത്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ 2014 ഫെ​ബ്രു​വ​രി 19ന്​ ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സി.​ബി.​െ​എ അ​ന്വേ​ഷി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​ക്കു​റ​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം.

2016 മാ​ർ​ച്ച്​ ര​ണ്ടി​ന്​ വീ​ണ്ടും ത​മി​ഴ്​​നാ​ട്​ കേ​ന്ദ്ര​ത്തി​ന്​ ക​ത്ത​യ​ച്ചു. 24 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളു​ടെ അ​േ​പ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ്​ ഇ​തി​ലാ​വ​ശ്യ​പ്പെ​ട്ട​ത്. തമിഴ്​നാട്​ ജയിലിൽ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന്​​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ കേന്ദ്രസർക്കാർ കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തി​​​​​​​​​​െൻറ മറ്റൊരു വാദം.

Tags:    
News Summary - Rajiv Gandhi's assassination: India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.