വാക്​സിൻ എടുക്കുന്നവർക്ക്​​ 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ; വമ്പൻ ഓഫറുമായി തദ്ദേശസ്ഥാപനം

രാജ്​കോട്ട്​: കോവിഡ്​ വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി ഗുജറാത്തിലെ രാജ്​കോട്ട്​ നഗരസഭ. മെഗാ വാക്​സിനേഷൻ ക്യാമ്പിലേക്ക്​ ആളുകളെ എത്തിക്കാനാണ്​ നീക്കം. ഡിസംബർ നാലിനും 10നും ഇടക്ക്​ കോവിഡ്​ വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിക്കുന്നവരിൽ നിന്ന്​ നറുക്കെടുത്ത്​ ഒരാൾക്ക്​​ 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ നൽകുമെന്നാണ്​ പ്രഖ്യാപനം. മുൻസിപ്പൽ കമീഷണർ അമിത്​ അറോറയാണ്​ ഇക്കാര്യം അറിയിച്ചത്​.

പ്രത്യേക വാക്​സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ പേർക്ക്​ വാക്​സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന്​ 21,000 രൂപയും നൽകും. രാജ്​കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിക്കാനുണ്ട്​. പ്രത്യേക വാക്​സിൻ കാമ്പയിൻ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്​സിൻ സ്വീകരിക്കുന്നവർക്ക്​ നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്​മാർട്ട്​ഫോൺ സമ്മാനമായി നൽകുമെന്നായിരുന്നു അഹമ്മദാബാദ്​ നഗരസഭയുടെ പ്രഖ്യാപനം. അതേസമയം ഗുജറാത്തിൽ കഴിഞ്ഞ ദിവസം കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിംബാവെയിൽ നിന്നെത്തിയ ആൾക്കാണ്​ രോഗം സ്ഥിരീകരിച്ചത്​.

Tags:    
News Summary - Rajkot Municipality has announced a smartphone to taking second dose of COVID vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.