ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബംഗ്ലാദേശിലേക്ക് തിരിക്കുന്നു. ജൂലൈ 13നാണ് രാജ്നാഥ് സിങ് ബംഗ്ലാദേശിലേക്ക് യാത്രതിരിക്കുക. ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തിയേക്കും.
ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം, അതിർത്തികളിൽ വ്യാജ ഇന്ത്യൻ കറൻസിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യൻ അഭയാർഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
ചർച്ചയിൽ റോഹിങ്ക്യൻ അഭയാർഥികളുടെ വിഷയവും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്, ആയുധങ്ങൾ, കന്നുകാലിക്കടത്ത് എന്നിവ തടയുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയങ്ങളാകും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്നാഥിനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.