ന്യൂഡൽഹി: സുക്മ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ പഴിചാരി ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.ആർ.പി.എഫ് ജവാൻ കീഴടങ്ങി. കടുത്ത വിമർശനമുന്നയിച്ച് വിഡിയോ പോസ്റ്റ് ചെയ്യുകയും വിവാദമായതോടെ സേനയിൽ നിന്ന് മുങ്ങുകയും ചെയ്ത പി.കെ. മിശ്രയാണ് ഡൽഹിയിൽ സി.ആർ.പി.എഫ് എ.ഡി.ജിക്കു മുമ്പാകെ കീഴടങ്ങിയത്.
ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞദിവസം മിശ്ര കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന്, കേസ് നിയമത്തിെൻറ വഴിേയ കൈകാര്യം ചെയ്യണമെന്ന് ഡൽഹി ഹൈകോടതി സി.ആർ.പി.എഫ് മേധാവിക്ക് നിർദേശം നൽകി.
ഛത്തിസ്ഗഢിലെ സുക്മയിലുണ്ടായ മാവോവാദി ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ തെൻറ ബന്ധുവുമുണ്ടെന്നും ഇതിെൻറ നിരാശയും അരിശവുമാണ് ഫേസ്ബുക്ക് പോസ്റ്റിന് കാരണമായതെന്നും സി.ആർ.പി.എഫ് 221ാം ബറ്റാലിയനിലെ മിശ്ര കോടതിക്കുനൽകിയ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.