ശ്രീനഗർ/ ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാഷ്ട്രത്തി െൻറ പ്രണാമം. ഗവർണർ സത്യപാൽ മലിക്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്നാഗ ർ തുടങ്ങിയവർ കശ്മീരിലെത്തി വീരമൃത്യു വരിച്ച ജവാന്മാർക്ക് രാഷ്ട്രത്തിെൻറ പ്രണാമം അർപ്പിച്ചു. ബദ്ഗാം സൈന ിക ക്യാമ്പില്‍ എത്തിയ രാജ്നാഥ് സിങ് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള് സൈനികര്‍ക്കൊപ്പം ചേര്‍ന്ന് തോളിൽ ചുമന്ന് അദ്ദേഹം സൈനിക ക്യാമ്പിലെ ചടങ്ങുകളില്‍ പെങ്കടുത്തു. ആഭ്യന്തര സെ ക്രട്ടറി രാജീവ് ഗൗബ, കശ്മീര്‍ ഡി.ജി.പി ദിൽബാഗ് സിങ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ധീരജവാന്മാരുടെ ഉന്നതമായ ജീവത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഡൽഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സേനാമേധാവികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകീേട്ടാടെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൈന്യം പൂർണ കോർട്ട് ഒാഫ് ഇൻക്വയറിക്ക് ഉത്തരവിട്ടു. സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിനുനേരെ വ്യാഴാഴ്ചയാണ് പാക് ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിെൻറ ചാവേറാക്രമണമുണ്ടായത്. 38 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രണ്ടു മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ, ഫോറൻസിക് പരിശോധന നടന്നുവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കശ്മീർ ഗവർണർ സത്യപാൽ മലികിെൻറ ഉപദേഷ്ടാവ് കെ. വിജയ്കുമാറും ഡി.ജി.പി ദിൽബാഗ് സിങ്, അഡീഷനൽ ഡി.ജി.പി മുനീർ അഹ്മദ് ഖാൻ എന്നിവരും ദേശീയപാതയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. അന്വേഷണത്തിൽ പങ്കാളികളായ എൻ.എസ്.ജി, എൻ.െഎ.എ സംഘം ഡൽഹിയിൽനിന്ന് ജമ്മു-കശ്മീരിലെത്തി.
സൈനികരുടെ ശവമഞ്ചം തോളിലേറ്റി രാജ്നാഥ് സിങ്
ശ്രീനഗർ: പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിെൻറ പ്രണാമം. സൈനികർക്ക് അന്തിമോപചാരം അർപ്പിച്ച ചടങ്ങിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സൈനികരുടെ ശവമഞ്ചം തോളിലേറ്റി. കശ്മീർ ഡി.ജി.പി ദിൽബഗ് സിങ്ങിനും മറ്റ് സി.ആർ.പി.എഫ് സൈനികർക്കുമൊപ്പമാണ് രാജ്നാഥ് സിങ് ശവമഞ്ചം വഹിക്കാൻ എത്തിയത്.
രാജ്യത്തിന് വേണ്ടി ധീരരായ സി.ആർ.പി.എഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും അവരുടെ ത്യാഗം വെറുതെയാവില്ലെന്നും രാജ്നാഥ് അറിയിച്ചു. ഗവർണർ സത്യ പാൽ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ.ഭട്നാഗർ തുടങ്ങിയവരും സൈനികർക്ക് അന്തിമോപചാരം അർപ്പിച്ചു.
Budgam: Union Ministers Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier. #PulwamaAttack pic.twitter.com/hF5CmYb1yR
— ANI (@ANI) February 15, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.