ന്യൂഡൽഹി: രാജ്യത്തിെൻറ ഒരിഞ്ചു ഭൂമിപോലും ലോകത്തിലെ ഒരു ശക്തിക്കും കൈയേറാനാകില്ലെന്ന് ഉറപ്പുനൽകുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ ലുകുങ്ങിൽ ഇന്ത്യൻ സൈന്യവും ഇന്തോ തിബറ്റൻ ബോർഡർ സൈന്യവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത ലഡാക്കിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിെൻറ ഭാഗമായി രണ്ടുദിവസത്തേക്കാണ് സന്ദർശനം.
‘അതിർത്തി തർക്കങ്ങൾ ഏതുവരെ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുനൽകാൻ കഴിയില്ല. പക്ഷേ നമ്മുടെ ഒരിഞ്ചു ഭൂമിപോലും ലോകത്തിലെ ഒരു ശക്തിയും കൈയേറില്ലെന്ന് ഉറപ്പുനൽകാൻ സാധിക്കും’ -ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
‘ലോകത്തിന് സമാധാനത്തിെൻറ സന്ദേശം പകർന്നുനൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്. നമ്മൾ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. മറ്റാരുടെയും ഭൂമി നമ്മുടേതാണെന്ന് അവകാശപ്പെട്ടിട്ടില്ല. ഇന്ത്യ ‘വസുദൈവ കുടുംബകം’ എന്ന ആശയത്തിൽ ഉറച്ചുവിശ്വസിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സൈന്യത്തിൽ നാം അഭിമാനിക്കുന്നു. ജവാൻമാർക്കിടയിൽ നിൽക്കുേമ്പാൾ എനിക്ക് അഭിമാനം തോന്നുന്നു. നമ്മുടെ ജവാൻമാർ അവരുടെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നു. രാജ്യത്തെ 130 കോടി ജനങ്ങളും ജവാൻമാരുടെ നഷ്ടത്തിൽ വേദനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ സംയുക്ത സേന തലവൻ ബിപിൻ റാവത്ത്, സൈനിക മേധാവി എം.എം. നരവനെ എന്നിവർ അനുഗമിച്ചു. അതിർത്തിയിൽ ഇരുസേനകളും പിന്മാറിയിരുന്നു. അതിന് ശേഷമാണ് രാജ്നാഥ് സിങ്ങിെൻറ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് ലഡാക്ക്. ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സേനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന് യുദ്ധസമാന സാഹചര്യം ഉടലെടുത്തെങ്കിലും നയതന്ത്ര-സൈനിക ചർച്ചകളിലൂടെ രമ്യതയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.