ന്യൂഡൽഹി: കരാർ പ്രകാരമുള്ള ആദ്യ റഫാൽ വിമാനം ഇന്ത്യക്ക് കൈമാറി. നിർമാതാക്കളായ ദസോ ഏവിയേഷനാണ് വിമാനം കൈമാറിയത്. കരാർ പ്രകാരം 36 വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് നൽകുക. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് വിമാനം ഏറ്റുവാങ്ങിയത്.
ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ചരിത്ര ദിനമാണിതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കൃത്യമായ സമയത്ത് വിമാനം കൈമാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിമാനം കൈമാറിയെങ്കിലും ബാക്കിയുള്ളവ 2020 മെയ് മാസത്തിനുള്ളിൽ മാത്രമേ നൽകു.
ദസ്റ ആഘോഷങ്ങളുടെ ഭാഗമായി പൂജകൾക്ക് ശേഷമാണ് വിമാനം ഏറ്റുവാങ്ങിയത്. ഫ്രഞ്ച് പൈലറ്റ് പറത്തുന്ന വിമാനത്തിൽ അൽപ ദൂരം രാജ്നാഥ് സിങ് സഞ്ചരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.