ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ഗൂർഖ ജനമുക്തി മോർച്ചയുടെ അനിശ്ചിത കാല ബന്ദ് തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥെര സംസ്ഥാനത്തേക്ക് അയച്ചിരുന്നു. എന്നാൽ നിലവിെല സാഹചര്യത്തെ കുറിച്ച് സംസ്ഥാനം ഇതുവരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടില്ല. തുടർന്നാണ് രാജ്നാഥ് സിങ് നേരിട്ട് സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയത്.
ഗൂർഖാ ജനമുക്തി മോർച്ചയുെട ബന്ദ് ആറാം നാളും തുടരുകയാണ്. അതിനിടെ ഗൂർഖ ജനമുക്തി മോർച്ചയുടെ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി ബിനയ് തമാങ്ങിെൻറ വീട്ടിൽ െപാലീസ് പരിശോധനയും നടന്നു. പൊലീസ് നടപടിെക്കതിര ശക്തമായ പ്രതിഷേധവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.