ന്യൂഡൽഹി: രാജ്യത്ത് നിരോധിച്ച ഖലിസ്ഥാനി സംഘടനയായ എസ്.എഫ്.ജെ (സിഖ് ഫോർ ജസ്റ്റിസ്)യുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ യു.എസ് ഇന്‍റലിജൻസ് മേധാവി തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തിങ്കളാഴ്ച നടന്ന ചർച്ചയിൽ എസ്.എഫ്.ജെക്കെതിരെ ശക്തമായ നടപടിയെടുക്കാൻ യു.എസ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ, ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു.എസ് നാഷനൽ ഇന്‍റലിജൻസ് ഡയറക്ടർ (ഡി.എൻ.ഐ) തുളസി ഗബ്ബാർഡ് രാജ്നാഥ് സിങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രതിരോധം, സുരക്ഷാ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷാ ബന്ധങ്ങളുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചചെയ്തെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും കൂടുതൽ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് ഇന്ത്യയിൽ നിന്നും സ്വതന്ത്രമായി ഖലിസ്ഥാൻ എന്ന പേരിൽ പ്രത്യേക സിഖ് രാജ്യം വേണം എന്ന് വാദിക്കുന്ന സംഘടനയാണ്. എസ്.എഫ്.ജെക്കെതിരെ ശക്തമായ നടപടികളും ഇന്ത്യ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.