രജൗരി/ജമ്മു: രജൗരി ജില്ലയിൽ അഞ്ചു സൈനികർക്ക് ജീവൻ നഷ്ടമായ ആക്രമണം നടത്തിയ ഭീകരർക്കായി കണ്ടി വനമേഖലയിൽ തിരച്ചിൽ ഞായറാഴ്ചയും തുടർന്നു.
അതേസമയം, ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസം പൂഞ്ചിൽ ഭീകരാക്രമണം നടത്തിയവർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിനിടെയാണ് വെള്ളിയാഴ്ച ഭീകരർ സ്ഫോടനം നടത്തി സൈനികരെ കൊലപ്പെടുത്തിയത്. ‘ ഓപറേഷൻ ത്രിനേത്ര’ എന്ന പേരിൽ പ്രത്യേക സേന ബുധനാഴ്ച മുതൽ ഇവിടെ തിരച്ചിൽ നടത്തിവരുകയായിരുന്നു.
രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു. ‘‘ഏറ്റുമുട്ടലിനുശേഷം ഭീകരരെ കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. മേഖലയിൽ കനത്ത മഴ തുടരുന്നുവെങ്കിലും തെരച്ചിൽ നടക്കുകയാണ്. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചിട്ടുണ്ട്.’’ -മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.