ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബി.ജെ.പിക്ക് തിരിച്ചടി. സംസ്ഥാനത്തെ നാലു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നു സീറ്റുകളിൽ ജയിച്ചു. ബി.ജെ.പി ഒരു സീറ്റിലും. ബി.ജെ.പി എം.എൽ.എ ശോഭ റാണി ഖുശ്വ കോൺഗ്രസിന് വോട്ടു ചെയ്തു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്‍ദീപ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി ഘനശ്യാം തിവാരിയും വിജയിച്ചു. ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സീ ചാനൽ ചെയർമാൻ സുഭാഷ് ചന്ദ്രയാണ് പരാജയപ്പെട്ടത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കം മുതലെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഫലംകണ്ടില്ല. മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ തന്ത്രങ്ങളാണ് കോൺഗ്രസിന് മൂന്നാമത്തെ സീറ്റിലും വിജയം ഉറപ്പിച്ചത്.
15 സംസ്ഥാനങ്ങളിലെ 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 സംസ്ഥാനങ്ങളിൽനിന്നായി വിവിധ പാർട്ടികളിൽപെട്ട 41 സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കി 16 സീറ്റിലാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.