ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെന്ന നിലയിൽ ജനപ്രതിനിധികൾ തങ്ങളുടെ പാർട്ടി തീരുമാനം അനുസരിക്കാൻ നിയമപരമായി ബാധ്യസ്ഥരല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഗുജറാത്തിൽ ഇൗയിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട ഏർപ്പെടുത്തിയതിനെതിരെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഏതെങ്കിലും വോട്ടർ അയാളുടെ രാഷ്ട്രീയ പാർട്ടി തീരുമാനിച്ചപോലെ വോട്ടുചെയ്യണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ 79(ഡി) വകുപ്പ് അനുസരിച്ച് നിർബന്ധമില്ലെന്ന് 2006ലെ കുൽദീപ് നയാർ കേസ് ഉദ്ധരിച്ച് കമീഷൻ തുടർന്നു. ഇക്കാര്യത്തിൽ പ്രത്യക്ഷ വോട്ടും പരോക്ഷ വോട്ടും തമ്മിൽ വ്യത്യാസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.