കോൺഗ്രസിനെ പരിഹസിച്ച്​​ സിന്ധ്യ; തൊട്ടുപിറകെ സിന്ധ്യയെ അനുഗ്രഹിച്ച്​ ദിഗ്​വിജയ്​- ചിരിയിൽ മുങ്ങി​ രാജ്യസഭ


ന്യൂഡൽഹി: മധ്യപ്രദേശ്​ ​േകാൺഗ്രസി​െൻറ അമരത്ത്​ പരസ്​പരം ശാസിച്ചും പ്രവർത്തിച്ചും ഒന്നിച്ചുപ്രവർത്തിക്കുകയും പിന്നീട്​ വഴിപിരിയുകയും ചെയ്​തവർ സഭയിൽ വീണ്ടും മാറ്റുരച്ചപ്പോൾ ചിരിയിൽ മുങ്ങി രാജ്യസഭ. വ്യാഴാഴ്​ച ആദ്യം സഭയിൽ സംസാരിച്ച ബി.ജെ.പി പ്രതിനിധി ജ്യോതിരാദിത്യ സിന്ധ്യ കടുത്ത ഭാഷയിൽ കോൺഗ്രസിനെ ആക്ഷേപിച്ചപ്പോൾ അതുകഴിഞ്ഞ്​ ക്ഷണം ലഭിച്ച്​ എഴുന്നേറ്റ ദിഗ്​വിജയ്​ സിങ്,​ സിന്ധ്യക്ക്​ അനുഗ്രഹം ചൊരിഞ്ഞാണ്​​ തുടങ്ങിയ​ത്​. ഏതു പാർട്ടിയിൽ അഭയം തേടിയാലും ജ്യോതിരാദിത്യക്ക്​ താൻ അനുഗ്രഹം ചൊരിയുമെന്ന ​ദിഗ്​വിജയി​െൻറ വാക്കുകൾ സഭയെ ചിരിയിൽ മുക്കി.

ആദ്യം സംസാരിച്ച സിന്ധ്യ, കോവിഡ്​ മഹാമാരിക്കെതിരെ രാജ്യത്തി​െൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. രാജ്യവ്യാപക ലോക്​ഡൗൺ രക്ഷയായതായും അദ്ദേഹം പറഞ്ഞു. അവസാനം കാർഷിക നിയമങ്ങളെ കൂടി പിന്തുണച്ചാണ്​ സിന്ധ്യ സംസാരം അവസാനിപ്പിച്ചത്​. മുമ്പ്​ കോൺഗ്രസ്​ ഭരിച്ച സർക്കാറുകളാണ്​ കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതെന്നുകൂടി അദ്ദേഹം പറഞ്ഞു.

ഇതുകഴിഞ്ഞയുടൻ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ക്ഷണിച്ചത്​ ദിഗ്​വിജയിനെ. ഒരിക്കലും ഒന്നിക്കാത്തതിന്​ വഴിപിരിഞ്ഞ നാട്ടുകാരെ ഒന്നിനു ​ പിറകെ ഒന്നായി വിളിച്ചതുകേട്ട്​ സഭയിൽ തുടങ്ങിയ ചിരിയാണ്​ ദിഗ്​വിജയി​െൻറ പ്രഭാഷണം ഉച്ചത്തിലാക്കിയത്​.

''ഏതു പാർട്ടിയിലാണെങ്കിലും നിങ്ങൾക്ക്​ ഞങ്ങളുടെ അനുഗ്രഹമുണ്ട്​. അതിനിയും ഉണ്ടാകും. ബി.ജെ.പി സർക്കാറിനു വേണ്ടി സിന്ധ്യ സംസാരിക്കുന്നതിന്​ അഭിനന്ദിക്കുന്നു. മുമ്പ്​ അതേ വീറോടെ താങ്കൾ യു.പി.എ സർക്കാറിനു വേണ്ടിയും സംസാരിച്ചതാണ്​''- ചിരിച്ചുകൊണ്ട്​ ദിഗ്​വിജയ്​ പറഞ്ഞു. പരിഹാസ രൂപേണ മഹാരാജ്​ എന്ന സിന്ധ്യയെ വിളിച്ചായിരുന്നു കുറിക്കുകൊളളുന്ന വാക്കുകൾ.

പ്രത്യേക മാനദണ്​ഡങ്ങൾ ഇക്കാര്യത്തിലില്ലെന്ന്​ പിന്നീട്​ വെങ്കയ്യ നായിഡു പറഞ്ഞു.

Tags:    
News Summary - Rajya Sabha erupts in laughter as Scindia slams Congress and Digvijaya tells him you will always have our blessings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.