ജയ്പൂർ: കോൺഗ്രസിന് എതിരായ പരാമർശത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വിമർശിച്ച് രാജ്യസഭ എം.പി കപിൽ സിബൽ. രാജസ്ഥാന്‍റെ ക്രമസമാധാനത്തെക്കാൾ കോൺഗ്രസിന് വലുത് വോട്ടുകളാണെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിൽ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം. മോദിയെ ആദ്യ ഒ.ബി.സി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് വോട്ടിന് വേണ്ടിയല്ലേ എന്ന് കപിൽ സിബൽ ചോദിച്ചു.
കോൺഗ്രസിന് നിയമത്തേക്കാളും ക്രമസമാധാനത്തെക്കാളും വലുത് വോട്ടാണെന്ന് മോദി പറയുന്നു. ഇ.ഡിയും സി.ബി.ഐയുമാണോ നിയമമെന്നും മണിപ്പൂരാണോ ക്രമ സമാധാനമെന്നും കപിൽ സിബൽ ചോദിച്ചു. എക്സിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ക്രമസമാധാനം ഇത്തരം അവസ്ഥയിലായിരിക്കുമ്പോൾ സംസ്ഥാനത്ത് നിക്ഷേപം ഉണ്ടാകില്ലെന്നും അത് വ്യാപാരത്തെ ബാധിക്കുമെന്നും രാജസ്ഥാന്റെ ക്ഷേമത്തേക്കാൾ വോട്ട് ബാങ്കിനാണ് കോൺഗ്രസ് പരിഗണനയെന്നും ജോധ്പൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.