രാജ്യസഭാ തെരഞ്ഞെടുപ്പ്: കപിൽ സിബലടക്കം 41 പേർ എതിരില്ലാതെ വിജയിച്ചു

ന്യൂഡൽഹി: സമാജ്‍വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലുൾപ്പെടെ 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പി. ചിദംബരം, രാജീവ് ശുക്ല, ബി.ജെ.പിയുടെ സുമിത്ര വാത്മീകി, കവിത പാഠീദാർ, ആർ.ജെ.ഡിയുടെ മിസ ഭാരതി, ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി എന്നിവരടക്കം 41 പേരാണ് രാജ്യസഭാ എം.പി സ്ഥാനം ഉറപ്പാക്കിയത്.

അതിൽ 11 പേർ യു.പിയിൽ നിന്നും ആറുപേർ തമിഴ്നാട്ടിൽ നിന്നും അഞ്ച് പേർ ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്ന് നാലും മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന്പേർ വീതവും ഛത്തീസ്ഗഡ്, പഞ്ചാബ്, ഝാർഖണ്ഡ് എന്നിവിടങ്ങളില നിന്ന് രണ്ടുപേർ വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

41 പേരിൽ 14 പേർ ബി.ജെ.പി എം.പിമാരാണ്. കോൺഗ്രസിൽ നിന്നും വൈ.എസ്.ആർ കോൺഗ്രസിൽ നിന്നും നാലുപേരും ഡി.എം.കെ, ബി.ജെ.ഡി പാർട്ടികളിൽ നിന്ന് മൂന്ന് പേർ വീതവും എ.എ.പി, ആർ.​ജെ.ഡി, ടി.ആർ.എസ്, എ.ഐ.എ.ഡി.എം.കെ എന്നിവയിൽ നിന്ന് രണ്ടുപേർ വീതവും ജെ.എം.എം, ജെ.ഡി.യു, എസ്.പി, ആർ.എൽ.ഡി എന്നീ പാർട്ടികളുടെ ഓരോ പ്രതിനിധികളും കൂടാതെ സ്വതന്ത്ര സ്ഥാനാർഥിയായി കപിൽ സിബലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് ജൂൺ 10നാണ് നടക്കുക. 57 രാജ്യ സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 41 സീറ്റുകളിൽ വിജയം പ്രഖ്യാപിക്കപ്പെട്ടതോടെ ഇനി 16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അതിൽ ആറ് സീറ്റുകൾ മഹാരാഷ്ട്രയിൽ നിന്നും നാല് വീതം രാജസ്ഥാനിലും കർണാടകയിലും രണ്ടെണ്ണം ഹരിയാനയിലുമാണ്. 

Tags:    
News Summary - Rajya Sabha polls: 41 Elected Unopposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.