മുംബൈ: ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹാവികാസ് അഘാഡിക്ക് തിരിച്ചടി. രണ്ടുപേരെ തെരഞ്ഞെടുക്കാൻ ശേഷിയുണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായി.
ശിവസേന, കോൺഗ്രസ്, എൻ.സി.പി പാർട്ടികൾക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ (എൻ.സി.പി), ഉർദു കവിയും ഉത്തർപ്രദേശ് ന്യൂനപക്ഷ സെൽ നേതാവുമായ ഇമ്രാൻ പ്രതാപ്ഗരി (കോൺഗ്രസ്), സഞ്ജയ് റാവുത്ത് (ശിവസേന) എന്നിവരും വിജയിച്ചു.
സഞ്ജയ് റാവുത്തിനു പുറമേ സഞ്ജയ് പവാറിനെയും ശിവസേന രംഗത്തിറക്കിയെങ്കിലും വിജയിക്കാനായില്ല. ചട്ടലംഘന പരാതിയെ തുടർന്ന് ഏറെ വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ചട്ടലംഘനം നടത്തിയവരുടെ വോട്ടുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും ശിവസേനയും പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.