ന്യൂഡൽഹി: പി.ജെ. കുര്യന് വീണ്ടും രാജ്യസഭ സീറ്റ് നൽകുന്നതിനെ ചൊല്ലി കേരളത്തിലെ കോൺഗ്രസിൽ തർക്കം മുറുകിയിരിക്കേ, പുതിയ രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റൊരു പ്രതിപക്ഷ െഎക്യവേദിയാക്കാൻ കോൺഗ്രസിൽ കരുനീക്കം. ബി.ജെ.പിക്ക് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം കിട്ടാതിരിക്കാനായി വേണമെങ്കിൽ ആ പദവി ബി.ജെ.പിയിതര പ്രതിപക്ഷത്തിന് വിട്ടുനൽകാമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെച്ചേക്കും. ഒഡിഷയിൽ നവീൻ പട്നായക് നയിക്കുന്ന ബി.ജെ.ഡിയുടെ പിന്തുണ നേടാൻ പിന്നാമ്പുറ ചർച്ചകൾ നടക്കുകയാണ്.
കാലാവധി പൂർത്തിയാക്കി ഇൗ മാസാവസാനം ഉപാധ്യക്ഷൻ പി.ജെ. കുര്യൻ വിരമിക്കുകയാണ്. വീണ്ടും കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ രണ്ടാമൂഴത്തിന് ചില സാധ്യതകൾ അദ്ദേഹം കാണുന്നുണ്ട്. എൻ.ഡി.എക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്നിരിക്കേ, കുര്യൻ സ്ഥാനാർഥിയായാൽ ബി.ജെ.പി പിന്തുണ കിട്ടാമെന്ന വിദൂര സാധ്യതകളും പ്രവചിക്കപ്പെടുന്നുണ്ട്.
എന്നാൽ, ഇനിയും കുര്യന് നൽകുന്നതിനു പകരം യുവാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം കേരളത്തിൽ ഉയർന്നുകഴിഞ്ഞു.
ആവശ്യം യുവനേതാക്കൾ ഹൈകമാൻഡിനു മുമ്പാകെ വെച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്ത് പാർലമെൻറിൽ പ്രതിപക്ഷ െഎക്യസാധ്യത ഒരുക്കുകയെന്ന പുതിയ തന്ത്രം കോൺഗ്രസ് നോക്കുന്നത്. 122 സീറ്റാണ് രാജ്യസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത്. എൻ.ഡി.എക്ക് 105 സീറ്റുണ്ട്. ആറു സ്വതന്ത്രരിൽനിന്നടക്കം അടക്കം ചില പ്രശ്നാധിഷ്ഠിത പിന്തുണകളും ബിജെ.പിക്ക് കിട്ടുന്നുണ്ട്. ഒരു ചേരിക്കും തുറന്ന പിന്തുണ നൽകാത്ത ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ് എന്നീ കക്ഷികളിൽ ഒന്നിനെ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ കഴിഞ്ഞാൽ ബി.ജെ.പിക്ക് ഗുണകരമാവും.
അടുത്തകാലം വരെ ബി.ജെ.പിയുമായി സൗഹൃദം പുലർത്തിപ്പോന്ന പാർട്ടിയാണ് ബി.ജെ.ഡി. പ്രതിപക്ഷ പ്രതിഷേധങ്ങളിൽ പെങ്കടുക്കുന്നുമില്ല. എന്നാൽ, ഒഡിഷയിൽനിന്ന് കൂടുതൽ സീറ്റു പിടിക്കാൻ ബി.ജെ.പി തന്ത്രങ്ങൾ മുറുക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് അവരെ ബി.ജെ.പി വിരുദ്ധരുടെ െഎക്യത്തിെൻറ ഭാഗമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യസഭയിൽ ഒമ്പതു സീറ്റ് ബി.ജെ.ഡിക്കുണ്ട്. അവർക്കോ തൃണമൂൽ കോൺഗ്രസിനോ പൊതുസ്വീകാര്യരായ മറ്റു പാർട്ടികൾക്കോ ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാമെന്ന വാഗ്ദാനമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കർണാടകയിൽ ജെ.ഡി.എസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് സഖ്യം സാധ്യമാക്കിയതിെൻറ മറ്റൊരു പതിപ്പ്. സമയം വരെട്ട, ആലോചിക്കാമെന്ന സന്ദേശമാണ് നവീൻ പട്നായക്, ബന്ധപ്പെട്ടവർക്ക് നൽകിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.