ന്യൂഡല്‍ഹി: ജനതാദള്‍-യു നേതാവ് ഹരിവന്ഷ് നാരായണ്‍ സിങ് വീണ്ടും രാജ്യസഭ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാര്‍ഥിയും ആര്.ജെ.ഡി എം.പിയുമായ പ്രഫ. മനോജ് കുമാര്‍ ഝായെയാണ് ഹരിവന്ഷ് ശബ്ദവോട്ടിന് തോല്പിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഹരിവന്ഷിെൻറ പേരും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ഝായുടെ പേരും നിര്‍ദേശിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ തവാര്‍ചന്ദ് െഗഹ്ലോട്ടും നരേഷ് ഗുജ്റാലും പ്രതിപക്ഷ സ്ഥാനാര്‍ഥിയെ ആനന്ദ് ശര്‍മയും ജയറാം രമേശും പിന്താങ്ങി.
രണ്ടു നല്ല സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചുവെങ്കിലും ഒരു സ്ഥാനാര്‍ഥിക്കേ ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിധ നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ട ഹരിവന്ഷ് നാരായണ്‍ സിങ്ങിനെ അനുമോദിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.