അഹ്മദാബാദ്: ഡൽഹി അതിർത്തിയിൽ സമരം ചെയ്ത കർഷകർ സമരം നിർത്തിപ്പോയെന്ന സർക്കാർ വാദം നിഷേധിച്ച് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത്.
അവർ വയലുകളിൽ പണിെചയ്യാൻ പോയതാണെന്നും കേന്ദ്രസർക്കാർ അധികാരികൾ ബംഗാൾ തെരഞ്ഞെടുപ്പ് തിരക്കിൽ നിന്നൊഴിവാകുേമ്പാഴേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ കർഷകരും സമരത്തിൽ അണിചേരണമെന്നും വമ്പൻ നേതാക്കളുടെ നാട്ടിലെ സമര ഭടൻമാരും എത്തുന്നത് പ്രക്ഷോഭത്തിന് ഊർജം പകരുമെന്നും രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ ടിക്കായത്ത് കർഷകർ സംഘടിപ്പിച്ച സ്വീകരണത്തിൽ വ്യക്തമാക്കി.
ഗുജറാത്തിലേക്ക് കടക്കണമെങ്കിൽ ഒരുപക്ഷേ പാസ്പോർട്ട് വേണ്ടിവന്നേക്കുമെങ്കിലോ എന്നു കരുതി അതും കൈയിൽവെച്ചാണ് എത്തിയതെന്ന് പാസ്പോർട്ട് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും കരുതിയിരുന്നു. ഇവിടെ തനിക്ക് ഏെതാക്കെ രേഖകളാകും വേണ്ടിവരികയെന്ന് നിശ്ചയമില്ലാത്തതിനാലാണ് ഈ മുൻകരുതലെന്ന് ടിക്കായത്ത് കളിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.