ന്യൂഡൽഹി: േകന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ഒക്ടോബർ രണ്ടുവരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് തുടക്കംമുതലേ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ് ഉപരോധം സംഘടിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങളിലും ഉപരോധ സമരത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറുമെന്ന് നേരത്തേ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ ഈ പ്രദേശം ഉഴുതുമറിക്കാൻ ആരംഭിക്കും. കൃഷിയിലൂടെ എല്ലാ കർഷകരെയും ഒരുമിപ്പിക്കും' -ടികായത്ത് കൂട്ടിച്ചേർത്തു.
ഇരു സംസ്ഥാനങ്ങളിലും റോഡ് ഉപരോധം നടത്തില്ല. എന്നാൽ ഈ സംസ്ഥാനങ്ങളിലെ കർഷകരെ എപ്പോൾ വേണമെങ്കിലും രാജ്യ തലസ്ഥാനത്തേക്ക് വിളിപ്പിക്കാം. അവർ അവിേടക്കെത്താൻ തയാറായി നിൽക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗാസിപൂരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ചെറു സംഘടനകൾ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ജില്ല ഭരണകൂടത്തിന് മെമോറാണ്ടം സമർപ്പിച്ചതായും രാകേഷ് ടികായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.