ഇംഫാൽ: മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി നിർമിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ മണിപ്പൂരിൽ വൻ പ്രതിഷേധ റാലി. തെങ്നൗപാൽ ജില്ലയിൽ വ്യാഴാഴ്ചയാണ് റാലി സംഘടിപ്പിച്ചത്.
സോ-യൂനിഫിക്കേഷൻ ഓർഗനൈസേഷൻ, നാഗാലാൻഡ് ഇൻഡിജിനസ് പീപ്പിൾസ് ഫോറം, കുക്കി ഇൻപി തെങ്‌നൗപൽ ഡിസ്ട്രിക്റ്റ്, കുക്കി സ്റ്റുഡൻ്റ്‌സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു റാലി. തെങ്ങ്‌നൗപാൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്കായിരുന്നു സെന്‍റ് പീറ്റേഴ്‌സ് പള്ളിയിൽനിന്ന് ആരംഭിച്ച റാലി.
ജില്ലയിലെ നൂറുകണക്കിന് കുക്കി-സോ ജനങ്ങൾ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം തെങ്നൗപാൽ കമ്യൂണിറ്റി ഹാളിൽ സമ്മേളനവും നടന്നു.
ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ 1,643 കിലോമീറ്ററിൽ മുഴുവൻ വേലി കെട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. രേഖകളൊന്നുമില്ലാതെ പ്രദേശവാസികൾക്ക് പരസ്പരം 16 കിലോമീറ്റർ സഞ്ചരിക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്‍റ് സംവിധാനം ഇതോടെ അവസാനിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.