ന്യൂഡൽഹി: രക്തസാക്ഷി ദിനത്തിൽ ഗാന്ധി പ്രതിമയിലും രാജ്ഘട്ടിലും പുഷ്പാർച്ചന നടത്തി 'ഗാന്ധി സ്നേഹം' പ്രകടിപ്പിക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷമായ പരിഹാസവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഗാന്ധിയെ അനുസ്മരിക്കുന്ന സംഘ്പരിവാർ 'നാക്കിൽ റാം, ഹൃദയത്തിൽ നാഥുറാം! ൈകയ്യിൽ പൂക്കൾ, കക്ഷങ്ങളിൽ കത്തി!' എന്ന അവസ്ഥയിലാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ നിരവധി ഭക്തർ 'ഗോഡ്‌സെ സിന്ദാബാദ്' ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്യുന്നു. അവരുടെ നേതാക്കൾ മഹാത്മാവിന് അധരസേവനം നൽകുമ്പോഴാണിത്. വായിൽ റാം, ഹൃദയത്തിൽ നാഥുറാം! ൈകയ്യിൽ പൂക്കൾ, കക്ഷങ്ങളിൽ കത്തി!' -അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകം ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കുേമ്പാൾ ഇന്ത്യയിൽ 'നാഥുറാം ഗോഡ്‌സെ' എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങിലെത്തിയിരിക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ മതഭ്രാന്തൻ നാഥുറാം വിനായക് ഗോഡ്സേക്ക് നന്ദി പറഞ്ഞ് സംഘ്പരിവാർ അനുകൂലികൾ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളാണ് ഇതിന് കാരണം. നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമാണ് ചില ട്വീറ്റുകൾ. അതേസമയം,
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരും ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.