രാമക്ഷേത്രം 140 കോടി ജനങ്ങളുടേതുമെന്ന് കർണാടക കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

മംഗളൂരു: അയോധ്യയിൽ ഉദ്ഘാടനം ചെയ്യുന്ന ശ്രീരാമ ക്ഷേത്രം അവരുടെ, നമ്മുടെ എന്ന തരത്തിലുള്ള ​വിവേചനങ്ങൾക്ക് അതീതമായി രാജ്യത്തെ 140 കോടി ജനങ്ങളുടേതുമാണെന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ. ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജില്ല ചുമതല കൂടിയുള്ള മന്ത്രി.

‘ഞാൻ രാമ, കൃഷ്ണ, പരമേശ്വര ഭക്തയാണ്. അടുത്ത ഏതെങ്കിലും ദിവസം അയോധ്യ ക്ഷേത്രം സന്ദർശിക്കും. ഞാൻ പറയുന്നത് കോൺഗ്രസ് നിലപാടല്ല, വ്യക്തിപരമാണ്. ഞാൻ പാർട്ടി അധ്യക്ഷയോ വലിയ നേതാവോ അല്ല. ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായ ആഘോഷത്തിന് സർക്കാർ പൂർണ സഹകരണമാണ് നൽകുന്നത്. അനുബന്ധ നഗര വികസനത്തിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10 കോടി രൂപ കൂടി അനുവദിക്കാനുള്ള നടപടികളിലാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ’ -മന്ത്രി പറഞ്ഞു.

Tags:    
News Summary - Ram Mandir belongs to 140 crore people of the country -Karnataka Congress Minister Lakshmi Hebbalkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.