അയോധ്യ രാമ ക്ഷേത്രത്തിൽ ആദ്യ സ്വർണ കവാടം സ്ഥാപിച്ചു

ലഖ്നോ: ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ രാമക്ഷേത്രത്തിൽ ആദ്യ സ്വർണ കവാടം സ്ഥാപിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിൽ കോവിലിന്‍റെ മുകളിലെ നിലയിലാണ് സ്ഥാപിച്ചത്.

അടുത്ത മൂന്ന് ദിവസത്തിനകം 13 സ്വർണ്ണ വാതിലുകൾ സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക.

ഉദ്ഘാടന ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചക്ക് 12.15 ന് മോദി കർമ്മങ്ങൾ നിർവഹിക്കും.

കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

ഇൻഡോർ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്‍റെ ഭാഗമായി കടകളിലും മാളുകളിലും ക്ഷേത്രത്തിന്റെ ചെറുമോഡലുകൾ സ്ഥാപിക്കണമെന്ന ഭീഷണി​യുമായി ഇൻഡോർ മേയർ പുഷ്യാമിത്ര ഭാർഗവ്. സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി. ‘ക്രിസ്മസിന് മാളുകളിലും റെസ്റ്റോറന്റുകളിലും ക്രിസ്മസ് ട്രീയും സാന്താക്ലോസും സ്ഥാപിക്കാമെങ്കിൽ, രാമക്ഷേത്ര ഉദ്ഘാടന ദിവസം ക്ഷേത്ര മാതൃക സ്ഥാപിക്കുന്നതിന് എന്താണ് തടസ്സം? ഒരു കാരണവുമില്ലാതെ ആരെങ്കിലും ഇതുമായി സഹകരിക്കാതിരുന്നാൽ ഇൻഡോറിലെ ജനം അവരെ പാഠം പഠിപ്പിക്കും’ -എന്നാണ് മേയറുടെ ഭീഷണി.

Tags:    
News Summary - Ram Mandir gets its first golden door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.