ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്മാന് നൃപേന്ദ്ര മിശ്രയാണ് യെച്ചൂരിയെ ക്ഷണിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മന്മോഹന് സിങ്, ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ തുടങ്ങി പ്രതിപക്ഷത്തെ വിവിധ നേതാക്കളെ രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ, പോകുന്ന കാര്യത്തിൽ മറ്റുനേതാക്കൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.