ലഖ്നോ: തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതോടെ രാജ്യത്തിെൻറ സമാധാനവും മതസൗഹാർദവും നഷ്ടമാവുമെന്ന ആശങ്കയിൽ അയോധ്യയിലെ യുവാക്കൾ. ഹൈന്ദവജനത ശ്രീരാമെൻറ ജന്മഭൂമിയെന്ന് വിശ്വസിക്കുന ഇവിടെ രാമക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്യുന്നവർപോലും ക്ഷേത്രനിർമാണത്തേക്കൾ പ്രധാനം പ്രദേശത്തിെൻറ സമാധാനമാണെന്ന് പറയുന്നു. പ്രശ്നം രാഷ്ട്രീയവത്കരിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.
‘മൂന്ന് തലമുറയായി ഇവിടെ ജീവിച്ചുവരുന്നവരാണ് ഞങ്ങളുടെ കുടുംബം. ഞങ്ങൾ ശ്രീരാമ ഭക്തരാണ്. നിലവിൽ തർക്കഭൂമിയിലെ കൂടാരത്തിലെ വിഗ്രഹങ്ങൾ ഞങ്ങൾക്ക് വേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ക്ഷേത്രം നിർമിക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷേ, അത് വിവിധ മതത്തിൽപ്പെട്ടവർ തമ്മിലുള്ള സൗഹാർദം തകർത്തുകൊണ്ടാവരുത്’-അയോധ്യയിലെ കല്ലുകൊത്ത് തൊഴിലാളിയായ അമൻ കുമാർ പറഞ്ഞു. 1992ൽ അതുമൂലമുള്ള ദുരന്തം അനുഭവിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അസിം എന്ന 46 വയസ്സുള്ള ഒാേട്ടാ ഡ്രൈവറെ ചൂണ്ടിക്കാണിച്ച് 18 കാരനായ രോഹിത് പാണ്ഡെ പറഞ്ഞു: ‘ഞങ്ങൾ അദ്ദേഹത്തെ മാമൻ എന്നാണ് വിളിക്കുന്നത്.
രാമജന്മഭൂമിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനെത്തുന്നവരെ ഒാേട്ടായിൽ കൊണ്ടുപോയി കാണിക്കുന്നത് അദ്ദേഹമാണ്. ഇവിടെ രാമക്ഷേത്രം വന്നുകൊള്ളെട്ട, പക്ഷേ, അത് ജനങ്ങളുടെ സമാധാനം ഇല്ലാതാക്കിയിട്ടാവരുത്’-നെറ്റിയിൽ കുറിതൊട്ട ഹൈന്ദവ വിശ്വസിയായ രോഹിത് പാണ്ഡെ പറഞ്ഞു. ഇവിടെയുള്ള യുവാക്കൾ അവരുടെ ഭാവിയെയും തൊഴിലിനെയും കുറിച്ചാണ് ആശങ്കപ്പെടുന്നത്. അവരെ രാഷ്ട്രീയക്കാർ വഴിതെറ്റിക്കുകയാണെന്ന് മുഹമ്മദ് അസിം പറഞ്ഞു.
മറ്റൊരു പ്രദേശവാസിയായ അനിൽ യാദവ് പറയുന്നത് അയോധ്യയിൽ എല്ലാ മതവിഭാഗങ്ങളും സൗഹാർദത്തോടെയാണ് കഴിയുന്നത് എന്നാണ്. ഹോളിയും ഇൗദും ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ക്ഷേത്രനിർമാണത്തേക്കാൾ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ബിരുദ വിദ്യാർഥികൂടിയായ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.