ന്യൂഡൽഹി: േലാക് സഭാ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭ പരിപാടികളൊന്നും നടത്തില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ് ഇ റക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ധർമ സഭകൾ നടത്തുകയും കുഭമേളയിൽ രാമക്ഷേത്രത്തിനായി ധർമ സൻസദ് നടത്തുകയും ചെയ്തശേഷമാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് വി.എച്ച്.പിയുടെ പുതിയ തീരുമാനം.
അയോധ്യയിലെ 67 ഏക്കർ ഭൂമി രാമജൻമഭൂമി ന്യാസുൾപ്പെടെയുള്ള യഥാർഥ ഉടമകൾക്ക് തിരികെ നൽകാൻ അനുവദിക്കമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ വി.എച്ച്.പി തീരുമാനിച്ചത്. പ്രയാഗ്രാജിൽ കുംഭമേളക്കിടെ നടന്ന ധർമസൻസദിലാണ് ഇൗ തീരുമാനമുണ്ടായതെന്നും വി.എച്ച്.പി വ്യക്തമാക്കി.
രാമജൻമഭൂമിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് നിർത്തിവെക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാമജൻമ ഭൂമിക്ക് വേണ്ടിയും രാമക്ഷേത്ര നിർമാണത്തിനു വേണ്ടിയും ആവശ്യമുന്നയിക്കുേമ്പാൾ അത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആവശ്യങ്ങൾ മാത്രമാണെന്നും രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും ജനങ്ങൾ ചിന്തിക്കും. വിഷയത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താനാണ് അടുത്ത നാലുമാസത്തേക്ക് ഇവ ഉന്നയിക്കില്ലെന്ന തീരുമാനത്തിന് കാരണമെന്നും വി.എച്ച്.പി ഇൻറർനാഷണൽ വർക്കിങ് പ്രസിഡൻറ് അേലാക് കുമാർ ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.