ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധം കർണാടകയിൽ കനക്കുന്നു. ബംഗളൂരുവി ൽ നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധം സംഘടിപ്പിച്ച സ്ത്രീകളടക്കമുള്ള നൂറു കണക്കിന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിൽ പെങ്കടുത്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റർ പിടിച്ച് ഭരണഘടനയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കവെ പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധത്തിൽനിന്ന് പിന്മാറുന്ന വിഷയമില്ലെന്നും രാമചന്ദ്ര ഗുഹ പ്രതികരിച്ചു.
കർണാടയിൽ ബംഗളൂരുവിന് പുറമെ മംഗളൂരു, ബാഗൽകോട്ട്, കലബുറഗി തുടങ്ങിയ സ്ഥാലങ്ങളിലും നിരോധനാജ്ഞ നിലനിൽക്കുകയാണ്. വ്യാഴാഴ്ച ബംഗളൂരുവിന് പുറമെ, മൈസൂരു, ബാഗൽകോട്ട്, ഹാസൻ, തുമകുരു, ബിദർ, കലബുറഗി, ഹുബ്ബള്ളി എന്നിവിടങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിലും അറസ്റ്റ് തുടരുകയാണ്.
ബംഗളൂരു ടൗൺ ഹാളിന് സമീപം പ്രതിഷേധ പ്രകടനവുമായെത്തിയ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി വിദ്യാർഥികളെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മൈസൂർ ബാങ്ക് സർക്കിൾ ഏരിയയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ഇടത് പാർട്ടി പ്രവർത്തകരെയും വിവിധ ഇടതുപക്ഷ സംഘടനകളുടെയും മുസ്ലിം സംഘടനകളുടെയും നേതൃത്വത്തിൽ കൽബുർഗിയിൽ റാലി നടത്തിയ പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.
ജനകീയ പ്രതിഷേധങ്ങളെ നിരോധനാജ്ഞ കൊണ്ട് നേരിടുന്ന സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. പ്രതിഷേധിക്കാനുള്ള മൗലികാവകാശങ്ങളെ സറക്കാർ ബലംപ്രേയോഗിച്ച് തടയുകയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാജ്യസഭ എം.പി രാജീവ് ഗൗഡ, എം.എൽ.എ സൗമ്യ റെഡ്ഡി എന്നിവരാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
വ്യാഴാഴ്ച രാവിലെ ആറു മുതൽ ശനിയാഴ്ച അർധരാത്രി വരെയാണ് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ‘ഞങ്ങൾ ഭാരതീയരാണ്’ എന്ന തലക്കെട്ടിൽ 65 ഒാളം സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11ന് ബംഗളൂരു ടൗൺഹാളിന് മുന്നിലും ഇടതു സംഘടനകളുടെ നേതൃത്വത്തിൽ മൈസൂർ ബാങ്ക് സർക്കിളിലും പ്രതിേഷധം അരങ്ങേറുമെന്ന് അറിയിച്ചിരുന്നു. പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാരെത്തിയതോടെ ഘട്ടം ഘട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിരുന്നു. സമരത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്നും മുസ്ലിംകളുടെ സംരക്ഷണം സർറക്കാറിെൻറ ബാധ്യതയാണെന്നും കോൺഗ്രസ് നേതാക്കൾ സമരക്കാരെ പിന്തുണക്കുന്നത് തുടർന്നാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുെമന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.