ബംഗളൂരു പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ നടന്ന റമദാൻ സംഗമം-2022 കേരള ജംഇയ്യത്തുൽ ഉലമ ഹിന്ദ് ജനറൽ സെകട്ടറി അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്ത്​ മു​റു​കെ പി​ടി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത്​ റ​മ​ദാ​ൻ സം​ഗ​മം

ബംഗളൂരു: വേഷത്തിന്‍റെയും ഹലാലിന്‍റെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ദൈവഭയമില്ലാത്തവരാണെന്നും ഭിന്നതയെ അകറ്റി നിർത്താൻ ദൈവഭയമുള്ളവരാകണമെന്നും ജംഇയ്യത്തുൽ ഉലമ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പാലസ് മൈതാനിയിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമം'22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു പ്രതിസന്ധിക്കാലത്തും ഇസ്ലാമിന് അതിജീവനം സാധ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.

ദൈവത്തിന്‍റെ മുന്നിൽ മനുഷ്യർ സമന്മാരാണെന്നും അവനവെൻറ നിയോഗമാണ് തിരിച്ചറിയേണ്ടതെന്നും അക്യൂറ ഹോസ്പിറ്റൽ എം.ഡി. ഡോ. താഹ മതീൻ പറഞ്ഞു. ഏതുപ്രതിസന്ധിയിലും ദൈവത്തിൽ ഭരമേൽപിച്ച് മുന്നോട്ടുപോവാനുള്ള കരുത്ത് വിശ്വാസികൾ ആർജിക്കണമെന്നതാണ് പ്രവാചകചരിത്രം നൽകുന്ന പാഠമെന്ന് ഐ.ഇ.സി.ഐ ചെയർമാൻ ആർ. യൂസുഫ് പറഞ്ഞു.

ആയത്ത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം. മുഹമ്മദ് അമീൻ, ജമാഅത്തെ ഇസ്ലാമി വനിത വിങ് കേരള വൈസ് പ്രസിഡന്‍റ് ഖദീജ റഹ്മാൻ , എൻ.എ. ഹാരിസ് എം.എൽ.എ, റിസ്വാൻ അർഷദ് എം.എൽ.എ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് സുലൈമാൻ സേട്ട്, ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്‍റ് റഹീം കോട്ടയം, എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്‍റ് ഉസ്മാൻ അനുഗ്രഹ, എസ്.വൈ.എസ് പ്രസിഡന്‍റ് എ.കെ. അഷ്റഫ്, എം.എസ്.എസ് പ്രസിഡന്‍റ് ശക്കീർ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - ramadan meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.