ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകെൻറ മരണത്തിൽ ദുരൂഹതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പ്രാദേശിക ചാനലിൽ ജോലിചെയ്യുന്ന 35കാരനായ രമൻ കശ്യപാണ് ലഖിംപുരിൽ കൊല്ലപ്പെട്ടത്. കർഷകർക്കൊപ്പം രമണും കാറിനടിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇൗ മരണത്തിൽ ദുരൂഹയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി രമണിെൻറ സേഹാദരൻ പവൻ കശ്യപാണ് ആരോപിച്ചിരിക്കുന്നത്.
സഹോദരൻ പറയുന്നത്
തന്നെ കാണാൻ വന്ന ഒരു ദേശീയ മാധ്യമത്തിെൻറ റിപ്പോർട്ടർ സഹോദരെൻറ മരണത്തെക്കുറിച്ച് തന്നോട് തർക്കിച്ചെന്ന് പവൻ പറയുന്നു. ചില മാധ്യമപ്രവർത്തകർ അവരുടെ വാക്കുകൾ ഞങ്ങളെക്കൊണ്ട് പറയിക്കാൻ ശ്രമിക്കുന്നുണ്ട്. കർഷകർ അവനെ വടികൾ കൊണ്ട് അടിച്ചെന്നും അങ്ങിനെയാണ് മരിച്ചതെന്നുമാണ് അത്തരക്കാർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ന്യൂസ് ലോൻഡ്രിക് നൽകിയ അഭിമുഖത്തിൽ പവൻ പറഞ്ഞു. കർഷകരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘർഷത്തിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്നാണ് ചില മീഡിയകൾ പറയാൻ ശ്രമിക്കുന്നത്. ദേശീയ ചാനലായ ആജ്തക്കിെൻറ റിപ്പോർട്ടറാണ് ഇതിന് ശ്രമിച്ചതെന്നും പവൻ പറഞ്ഞു.
'മാധ്യമങ്ങളും രാഷ്ട്രീയം കളിക്കുകയാണെ'ന്നാണ് പവൻ കശ്യപ് പറയുന്നത്. ബിജെപിയും സംഭവം മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. എെൻറ സഹോദരനെ കർഷകർ മർദ്ദിച്ചുവെന്ന് പരാതി നൽകാൻ പോലീസും സമ്മർദ്ദം ചെലുത്തുന്നുണ്ട്. 'ഞങ്ങളുടെ പരാതിയിൽ, ആശിഷ് മിശ്രയുടെ തൊഴിലാളികളുമായി മൂന്ന് വാഹനങ്ങൾ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് സഹോദൻ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ എഴുതിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'-സംഭവത്തിന് ഒരു ദിവസം കഴിഞ്ഞ് കുടുംബം നൽകിയ പരാതി പരാമർശിച്ച് പവൻ പറഞ്ഞു.
लखीमपुर हिंसा में पत्रकार रमन की मौत हो गई. उनके भाई के मुताबिक गोदी मीडिया वाले पत्रकार की मौत में राजनीति कर रहे हैं.
— Ranvijay Singh (@ranvijaylive) October 5, 2021
परिवार को धमकाया जा रहा कि वो किसानों के खिलाफ बोलें. 'आज तक' का नाम भी लिया है. सुनें pic.twitter.com/UJI1xOZghJ
മകനെ മർദ്ദിച്ചു കൊലപ്പെടുത്തിയതായുള്ള മാധ്യമവാർത്തകൾ രമെൻറ പിതാവും തള്ളിക്കളഞ്ഞിരുന്നു. കാർ ഇടിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തതായും പിതാവ് പറയുന്നു. ഇതിെൻറ തെളിവായി കശ്യപിെൻറ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടായിരുന്നെന്നും ഞാനത് കണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ സംഭവത്തിനുശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ശേഷമാണ് രമന്‍റെ മൃതദേഹം കണ്ടുകിട്ടിയത്. സംഭവ സമയത്ത് മകനെ കാണാനില്ലായിരുന്നുവെന്നും പിതാവ് രാം ധുലാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.