ചെന്നൈ: പച്ചിലയില്‍ നിന്ന് പെട്രോള്‍ നിര്‍മ്മിക്കാമെന്ന ‘കണ്ടുപിടിത്തം ’ നടത്തി വിവാദ നായകനായ രാമര്‍ പിള്ളൈയെയും മറ്റ് നാല് പേരെയും വഞ്ചനാ കേസില്‍ മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പച്ചില പെട്രോള്‍ എന്ന പേരില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ കലര്‍ത്തി വില്‍പ്പന നടത്തി വഞ്ചിച്ചതിന് സി.ബി.ഐ എടുത്ത കേസിലാണ് എഗ്മോര്‍ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ബാലസുബ്രമണ്യന്‍ വിധി പറഞ്ഞത്. രാമര്‍ പിള്ളൈക്ക് പുറമെ ആര്‍. വേണു ദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്. കെ ഭരത് എന്നിവരാണ് മറ്റ് പ്രതികള്‍.
പ്രകൃതി ഉല്‍പന്നങ്ങളില്‍ നിന്ന് പെട്രോള്‍ നിര്‍മ്മിക്കാമെന്ന അവകാശവാദവുമായി 1996- 2000 കാലത്താണ് രാമറും കൂട്ടരും രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ ടൊളൂവിന്‍, നാഫ്ത്ത എന്നിവ കലര്‍ത്തിയതാണ് പച്ചിലപെട്രോള്‍ എന്ന് വ്യക്തമായി.
ഒൗട്ട്ലെറ്റുകള്‍ സ്ഥാപിക്കാന്‍ പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും മറ്റുമായി രാമറും കൂട്ടരും 2.27 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ സി.ബി.ഐ വഞ്ചനാ കേസ് രജിസറ്റര്‍ ചെയ്തു. വാഹന എന്‍ജിനുകള്‍ തകരാറിലാക്കുന്ന രാമര്‍ പെട്രോള്‍ പതിനൊന്ന് ചില്ലറ വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്നായി 1500 ലിറ്റര്‍ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.