ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ബി.ജെ.പി എം.എൽ.എയെ കാൺമാനില്ലെന്ന് പരിഹസിച്ച് പോസ്റ്റർ. ബി.ജെ.പിയുടെ രാംനഗർ എം.എൽ.എയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയതോടെ എം.എൽ.എ ശരദ് അവാസ്തിക്കെതിരെയാണ് ഗുരുതര ആരോപണം.
ആഡ്ര ഗ്രാമത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോവിഡ് പ്രതിസന്ധി തുടരുേമ്പാഴും എം.എൽ.എ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം.
സഹായം അഭ്യർഥിച്ച് ഗ്രാമവാസികളിൽ പലരും എം.എൽ.എയുടെ ഓഫിസിലും വീട്ടിലും കയറിയിറങ്ങിയെങ്കിലും ശരദിനെ കാണാൻ പോലും കഴിഞ്ഞില്ലെന്നും ഗ്രാമവാസികൾ പറയുന്നു.
എന്നാൽ, തനിക്കെതിരായ പോസ്റ്ററുകൾക്ക് പിന്നിൽ സമാജ്വാദി പാർട്ടിയാണെന്നാണ് ശരദ് അവാസ്തിയുടെ പ്രതികരണം. ആരോപണങ്ങൾ നിഷേധിച്ച ശരദ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം 10 തവണ തന്‍റെ മണ്ഡലം സന്ദർശിച്ചുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.