പുണെ: കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെതിരായ പീഡനാരോപണം തെളിഞ്ഞാല്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. സ്ത്രീത്വത്തെ അപമാനിക്കുന്നവർ ആരായാലും നടപടിയെടുക്കും. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.
അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കാനുള്ള അവസരമായി മീ ടൂ പ്രചാരണം മാറരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീ ടൂ പ്രചാരണം വഴി തെറ്റായ ആരോപണം ഉന്നയിക്കാം. ആരെയും കെണിയില്‍ പെടുത്താം. പൊലീസ് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണം- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.