ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ താൻ ഉയർത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. കേന്ദ്ര മന്ത്രി ഹർഷവർദ്ധൻ രാംദേവിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചത്. തൻറെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് പറഞ്ഞു.
അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടർമാരുടെ സംഘടനയായ െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയിൽനിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങിൽ രാംേദവ് സംസാരിച്ചതാണ് വിവാദമായത്. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പിന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചത്" -ബാബാ രാംദേവ് പറഞ്ഞു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ തന്നെ രംഗത്തെത്തിയിരുന്നു. താങ്കൾ കോവിഡ് പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന് ഹർഷവർധൻ രാംദേവിന് അയച്ച കത്തിൽ പറഞ്ഞു. ''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ഫോണിലൂടെ പറഞ്ഞതാണ്.ജീവൻ പണയം വെച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ദൈവങ്ങളാണ്.
നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ച് പ്രസ്താവന പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തിൽ പറഞ്ഞു. സംഘ്പരിവാർ കേന്ദ്രങ്ങൾ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ പ്രതികരണങ്ങളാണ് രാംദേവിനെ തള്ളിപ്പറയാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍കൂടി വിമര്‍ശിച്ചതോടെ രാംദേവിന് പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.