ന്യൂഡൽഹി: ഝാർഖണ്ഡിലെ പാകുറിൽ യുവമോർച്ച, എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് അഗ്നിവേശിെൻറ ജന്ദർമന്ദർ റോഡിലുള്ള വസതിയിലെത്തുകയായിരുന്നു ഇരുവരും. ആവിഷ്കാര സ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘ്പരിവാറിെൻറ ഭീഷണിക്ക് വഴേങ്ങണ്ടതില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ എഴുത്തുകാരന് നോവൽ പിൻവലിക്കേണ്ടി വന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരിക്കലും അംഗീകരിക്കനാവാത്ത കാര്യമാണ് ഉണ്ടായിരിക്കുന്നത്. എഴുത്തുകാരനെ പിന്തുണച്ചതിന് സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരെ സംഘ്പരിവാർ േമാശമായ പദങ്ങൾ ഉപേയാഗിച്ച് വ്യാപക പ്രചാരണമാണ് നടത്തുന്നത്. പൊലീസ് ഒരു നടപടിയും എടുക്കുന്നില്ല. മുഖ്യമന്ത്രിയെ വിമർശിച്ചാൽ മാത്രമേ കേസ് എടുക്കുകയുള്ളൂ. എഴുത്തുകാരന് ഭീഷണി ഉണ്ടായി ദിവസങ്ങളായിട്ടും എവിടെയാണ് പൊലീസെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.