ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഭീം റാവു അംബേദ്കറുടെ പേരിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി േയാഗി ആദിത്യനാഥ് സർക്കാർ. ഭീം റാവു അംബേദ്കർ എന്ന പേര് ഭീം റാവു റാംജി അംബേദ്കർ എന്നാക്കി മാറ്റി രേഖകളിൽ ചേർക്കാൻ ബുധനാഴ്ച ഉത്തപ്രദേശ് സർക്കാർ നിർദേശം നൽകി. അദ്ദേഹം ഭരണഘടനയുടെ ആമുഖത്തിൽ ഒപ്പുവെച്ചിരിക്കുന്നത് ഡോ. ഭീം റാവു റാംജി അംബേദ്കർ എന്ന പേരിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.
പുതിയതും പഴയതുമായ രേഖകളിൽ ഭീം റാവു റാംജി അംബേദ്കർ എന്നാണ് ഉപയോഗിേക്കണ്ടെതന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 2017ൽ ഉത്തർപ്രദേശ് ഗവർണർ രാം നായിക് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് കത്തെഴുതിയിരുന്നു. റാംജി എന്നത് അംബേദ്കറുടെ പിതാവിെൻറ പേരാണ്.
മഹാരാഷ്ട്രയിൽ പിതാവിെൻറ പേരുകൂടി ചേർത്താണ് ആൺകുട്ടികൾക്ക് പേരിടുകയെന്നും അംബേദ്കറുടെ ഉച്ചാരണം ഹിന്ദിയിൽ ശരിയായ രീതിയിലല്ലെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, അംബേദ്കറെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. ബി.ജെ.പിയുടെ അംബേദ്കർ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും സമാജ്വാദി പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.