ന്യൂഡൽഹി: എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിെന വിമർശിച്ച് ട്വീറ്റ് ചെയ്തതിന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ പൊലീസിൽ പരാതി. ബി.ജെ.പി വക്താവ് നുപൂർ ശർമയാണ് ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതുമാണ് റാണയുടെ ട്വിറ്റർ പോസ്റ്റെന്നാണ് നുപൂർ ശർമയുടെ പരാതി. ‘പ്രതിഭ പാട്ടീലാണ് മോശം രാഷ്ട്രപതിയെന്നാണ് നിങ്ങൾ വിചാരിച്ചിരുന്നത് എന്ന് പന്തയം വെക്കാം’ എന്നായിരുന്നു കോവിന്ദിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ റാണയുടെ ട്വീറ്റ്.
പട്ടിക ജാതി, വർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം, തനിക്കെതിരെ പരാതി നൽകിയതിന് നുപൂർ ശർമക്ക് മറുപടിയായി റാണ വീണ്ടും ട്വിറ്ററിൽ പ്രതികരിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് പരാതി നൽകിയതെങ്കിൽ നിങ്ങളുടെ നേതാക്കളെ കുറിച്ച് പരാമർശിക്കുന്ന തെൻറ ‘ഗുജറാത്ത് ഫയൽസ്’ എന്ന പുസ്തകം അയച്ചു തരാമെന്നായിരുന്നു മറുപടി. റാണ അയ്യൂബിെന മുമ്പും ബി.ജെ.പി വേട്ടയാടിയിരുന്നു.
2016ൽ പുറത്തുവന്ന റാണ അയ്യൂബ് എഴുതിയ ‘ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് കവർ അപ്’ എന്ന പുസ്തകം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിെൻറ പശ്ചാത്തലത്തിൽ എഴുതിയ പുസ്തകം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തലവേദന സൃഷ്ടിച്ചിരുന്നു. തെഹൽക്കയിൽ ജോലി ചെയ്യുമ്പോൾ നടത്തിയ സ്റ്റിങ് ഓപറേഷനുകളിലൂടെ കണ്ടെത്തിയ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.