ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഡൽഹിയിൽ പെയ്ത മഴ പ്രഥമപൗരനെയും ഒാർമകളുടെ നനവണിയിച്ചു. വിജയത്തിെൻറ നെറുകയിലും ഏറ്റവും സാധാരണക്കാരനെപ്പോലെ രാം നാഥ് കോവിന്ദ് വികാരഭരിതനായി. കഷ്ടപ്പാടിെൻറ കുട്ടിക്കാല ഒാർമകളിലേക്ക് മഴയോടൊപ്പം മടികൂടാതെ അദ്ദേഹം തിരിച്ചുനടന്നു.
‘‘രാവിലെ മുതൽ ഡൽഹിയിൽ മഴയാണ്. ഇതെന്നെ കുട്ടിക്കാലത്തെ ഗ്രാമീണതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചളികൊണ്ടുണ്ടാക്കിയ കൊച്ച് മൺകുടിലിലായിരുന്നു എെൻറ ജനനം. മഴപെയ്യുേമ്പാൾ കുടിൽ മുഴുവൻ ചോർന്നൊലിക്കും. അപ്പോൾ വീട്ടിലുള്ളവരെല്ലാം ചോരാത്ത മൂലയിലേക്ക് ഒതുങ്ങിക്കൂടും. മഴ മാറുന്നതുവരെ ആ നിൽപ് തുടരും. അങ്ങനെ മഴയിൽ നനയുന്ന നിരവധി കോവിന്ദുമാർ അന്നുണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവർ. അവരിലൊരാളാണ് ഞാൻ.
തെൻറ വിജയം ജീവിക്കാൻവേണ്ടി കഠിനാധ്വാനം ചെയ്യുന്നവർക്കുള്ള സന്ദേശംകൂടിയാണ്. എെൻറ സ്വപ്നങ്ങളിൽപോലും രാഷ്ട്രപതിയാകുമെന്ന ചിന്ത വന്നിട്ടില്ല. അതൊരു ലക്ഷ്യവുമായിരുന്നില്ല. എന്നാൽ, ചുറ്റിലുമുള്ളവർക്കും രാജ്യത്തിനും സേവനം ചെയ്യുക എന്ന അദമ്യമായ ആഗ്രഹമാണ് തന്നെ ഇൗ പദവിയിലെത്തിച്ചത്. പരോപകാരവും സേവനവും രാജ്യത്തിെൻറ പാരമ്പര്യത്തിലുണ്ട്. തെൻറ വിജയം ജനാധിപത്യത്തിെൻറ മഹത്ത്വമാണ് ഉദ്ഘോഷിക്കുന്നത്’’ -അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാർഥി മീര കുമാറിന് നന്ദി പറഞ്ഞ കോവിന്ദ് അവർക്ക് ഭാവുകങ്ങൾ നേരുകയും ചെയ്തു. വലിയ ഉത്തരവാദിത്തമാണ് തന്നിൽ വന്നുചേർന്നിരിക്കുന്നത്. ഭരണഘടനയെ അതിെൻറ മൂല്യമുൾക്കൊണ്ട് സംരക്ഷിക്കുക എന്നത് തെൻറ ബാധ്യതയും കടമയുമായിരിക്കും. എെൻറ രാജ്യത്തെ ജനങ്ങളോട് ഇൗ വിജയത്തിന് ആദരവർപ്പിക്കുന്നു. എല്ലാവർക്കും സൗഖ്യം (സർവ് ഭവന്തു സുഖിനാ)എന്നതിൽ ഉൗന്നിയായിരിക്കും തെൻറ പ്രവർത്തനം - കോവിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.