ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ വിശ്വസ്തനും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കായികമന്ത്രിയുമായ റാണാ ഗുർമീത് സിങ് സോധി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു സോധിയുടെ പാർട്ടി പ്രവേശനം.
സംസ്ഥാന ഘടകത്തിനകത്തെ തർക്കങ്ങളും ചേരിപ്പോരുമാണ് കോൺഗ്രസ്സ് വിടാൻ കാരണമെന്ന് സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സോധി പറഞ്ഞു. അമരീന്ദറുമായി കൂടിയാലോചിച്ചാണ് സോധി കോൺഗ്രസ് വിട്ടതെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. ക്യാപ്റ്റൻ അമരീന്ദറിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് റാണാ ഗുർമീത് സിങ് സോധിയുടെ ബി.ജെ.പി പ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.