റാണാ ഗുർമീത് സിങ് സോധി ബി.ജെ.പിയിൽ
text_fieldsചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ വിശ്വസ്തനും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കായികമന്ത്രിയുമായ റാണാ ഗുർമീത് സിങ് സോധി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു സോധിയുടെ പാർട്ടി പ്രവേശനം.
സംസ്ഥാന ഘടകത്തിനകത്തെ തർക്കങ്ങളും ചേരിപ്പോരുമാണ് കോൺഗ്രസ്സ് വിടാൻ കാരണമെന്ന് സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സോധി പറഞ്ഞു. അമരീന്ദറുമായി കൂടിയാലോചിച്ചാണ് സോധി കോൺഗ്രസ് വിട്ടതെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. ക്യാപ്റ്റൻ അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് റാണാ ഗുർമീത് സിങ് സോധിയുടെ ബി.ജെ.പി പ്രവേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.