അമിത് ഷാക്കെതിരായ ആരോപണം; ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

ന്യൂഡൽഹി: ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് റാഞ്ചി വിചാരണ കോടതി സമൻസ് അയച്ചു.

ബി.ജെ.പി അനുഭാവി നവീൻ ഝാ റാഞ്ചി സിവിൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. സമൻസ് തീയതി ഇതുവരെ അറിയാനില്ലെന്നും എന്നാൽ ജൂൺ 4ന് വോട്ട് എണ്ണൽ കഴിഞ്ഞാകുമെന്നും രാഹുലിന്‍റെ നിയമോപദേശകൻ പറഞ്ഞു.

2018 മാർച്ച് 18 ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബി.ജെ.പിക്കെതിരെ രാഹുൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീൻ ഝാ കേസ് കൊടുത്തത്.

തനിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ റാഞ്ചി വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹരജി ഈ വർഷം ഫെബ്രുവരിയിൽ ഝാർഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു.

ബി.ജെ.പി നേതൃത്വം അധികാരത്തിന്‍റെ ലഹരിയിൽ കള്ളം പറയുന്നവരാണെന്നും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടയാളെ  പ്രവർത്തകർ ബി.ജെ.പിയുടെ പ്രസിഡന്‍റായി അംഗീകരിക്കുമെന്നും എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ജനങ്ങൾ ഒരിക്കലും ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നുമാണ് രാഹുൽ പ്രസംഗിചതെന്ന് ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - Ranchi court summons Rahul Gandhi in defamation suit for calling Amit Shah 'murder accused'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.