പൗരത്വ ഭേദഗതി നിയമം: കോലം വരച്ച് പ്രതിഷേധിച്ച് എം.കെ സ്റ്റാലിനും കനിമൊഴിയും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ നേതാക്കളുടെ വസതികളിലും കോലം വരച്ച് പ്രതിഷേധം. അന്തരിച്ച ഡി.എം.കെ. മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധി, ഡി.എം.കെ. അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരുടെ വസതികളുടെ മുമ്പിലാണ് കോലം വരച്ച് പ്രതിഷേധിച്ചത്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറ്റിസൺസ് എഗെയ്നിസറ്റ് സി.എ.എ എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച യുവതികളടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി സാമൂഹിക മാധ്യമ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കോലം വരച്ച് പ്രതിഷേധിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലെ ആദ്യ അറസ്റ്റ് ആണ് ചെന്നൈയിലേത്.

Tags:    
News Summary - Rangoli Protest outside homes of lateKarunanidhi, MK Stalin and Kanimozhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.