ലഖ്നോ: ബലാത്സംഗ ആരോപണം ഉന്നയിച്ച കൗമാരക്കാരിക്ക് ജനിച്ച കുട്ടിയുടെ പിതാവല്ലെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം. 13 കാരിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിയായി 2019ൽ ജയിലിലായ ഉത്തർ പ്രദേശിലെ അലീഗഢ് സ്വദേശിയായ 28കാരനാണ് ജാമ്യം ലഭിച്ചത്. അതേസമയം, ഡി.എൻ.എ റിപ്പോർട്ടിൽ കൃത്രിമം സംഭവിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.
പ്രതിയുടെ അഭിഭാഷകൻ ഹൈക്കോടതി അനുമതി നേടിയതോടെയാണ് ഡി.എൻ.എ പരിശോധന സാധ്യമായത്. കേസിൽ ശരിയായ അന്വേഷണം നടത്താതെയാണ് യുവാവിനെ ജയിലിലാക്കിയതെന്നും പോക്സോ പ്രത്യേക കോടതിയിൽ കേസ് തുടരുകയാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
യുവാവ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഭീഷണിയെ തുടർന്ന് പെൺകുട്ടി ക്രൂരത ആരോടും പറഞ്ഞിരുന്നില്ല. ഏഴു മാസം ഗർഭിണി ആയതോടെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. മകൾ തനിച്ചായിരിക്കുമ്പോൾ പ്രതി വീട്ടിലെത്താറുണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.