കോട്ട: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പൊലീസിെൻറ സാന്നിധ്യത്തിൽ പ്രതിവിവാഹ കഴിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പൊലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ഇരുവരും വിവാഹം കഴിക്കാൻ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
രാംഗഞ്ച് പൊലീസ് സ്റ്റേഷന് സമീപത്തെ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. വധുവിെൻറ സഹോദരനും വരെൻറ പിതാവും ചടങ്ങിനെത്തിയിരുന്നു. പെൺകുട്ടി ഒരു മാസം മുമ്പ് പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷൻ പ്രകാരം പരാതി നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
തുടർന്ന് പൊലീസ് മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ ബന്ധുക്കളെ വിളിച്ച് വിവാഹം നടത്തുന്നതിന് കോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസിെൻറ സാന്നിധ്യത്തിൽ ചെറിയ ചടങ്ങുകളോടെ വിവാഹം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.