മദ്യം നൽകി 18 വയസ്സുകാരിയെ കൂട്ടബലാസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

മുംബൈ: ബാന്ദ്രയിൽ 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്തു. നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ 31 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയും ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

Tags:    
News Summary - Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.