ന്യൂഡൽഹി: ഒരമ്മക്ക് മകൾ ഹീറോ ആയി മാറുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എങ്ങനെയാണ് അത് സംഭവിച്ചതെന്ന് ഒരു ‘ദൈവം’ ചവിട്ടിയരച്ചുകളയാൻ ശ്രമിച്ച ജീവിതത്തിലൂടെ കടന്നുവന്ന ആ അമ്മ പറയുന്നു. ഒരുകാലത്ത് തങ്ങളുടെ കൺകണ്ട ദൈവമായിരുന്ന ആസാറാം ബാപ്പു എന്ന കൊടും കുറ്റവാളിയെ ജയിലിലടക്കാൻ കാരണക്കാരിയായ മകളുടെ ധീരത പങ്കുവെക്കുകയാണിവർ. വർഷങ്ങേളാളം ആ ‘ദൈവ’ത്തിന് ചുറ്റും കറങ്ങി ഇൗ കുടുംബത്തിെൻറ ജീവിതം. എന്നാൽ, തന്നെ നിസ്വാർഥമായി സേവിച്ച സാധുക്കളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തകർത്തുകൊണ്ടായിരുന്നു ‘ദൈവം’ ‘പ്രസാദി’ച്ചത്. ആ ഒാർമ പങ്കുവെക്കുകയാണിവർ.
‘‘അയാൾ എെൻറ 16കാരിയായ മകളെ ബലാത്സംഗം ചെയ്തു. ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷത്തിലാണ് അവൾ അത് വന്നുപറഞ്ഞത്. ഞങ്ങളുടെ മൂന്നു മക്കളിൽ രണ്ടാമത്തേതായിരുന്നു മകൾ. മകൻ പിറന്ന് നാലുവർഷം കഴിഞ്ഞാണ് ഞങ്ങൾക്കവളെ കിട്ടിയത്. അവൾക്ക് എല്ലാ സന്തോഷവും നൽകാൻ ഭർത്താവ് ബദ്ധശ്രദ്ധനായിരുന്നു. അവളാകെട്ട അച്ഛനെ ജീവനുതുല്യം സ്നേഹിച്ചു. മകൾക്കുനേരെ നടന്ന അക്രമം ഭർത്താവിനെ തകർത്തുകളഞ്ഞു. കുടുംബത്തിൽ ആരും ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നടന്ന കാര്യങ്ങൾ പറഞ്ഞ് എെൻറ കുട്ടി നിർത്താതെ കരഞ്ഞുെകാണ്ടിരുന്നു. വന്യമായ ഒരു സ്വപ്നമായിപ്പോലും സങ്കൽപിക്കാൻ കഴിയാത്തതായിരുന്നു ഞങ്ങൾക്കാ സംഭവം. എങ്ങനെയാണ് ദൈവം തന്നെ ഒരാളുടെ ജീവിതം നശിപ്പിക്കുക? എങ്ങനെയാണ് ദൈവത്തോട് യുദ്ധംചെയ്യാൻ കഴിയുക? മനസ്സിൽ ഇൗ ചോദ്യങ്ങളുമായി നിരന്തരം മൽപിടിത്തത്തിലായിരുന്നു ഞാൻ. ഒടുവിൽ ഭർത്താവ് പൊലീസിെന സമീപിക്കാൻ തീരുമാനിച്ചു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒത്തുതീർപ്പിലെത്താൻ എല്ലാവരുടെയും വക ഉപദേശമെത്തി. നിങ്ങൾ കുഴപ്പത്തിൽ ചാടുമെന്ന് മകളെയും എന്നെയും താക്കീതു ചെയ്തു. ഒന്നിനെയും പേടിക്കാതെ ഞങ്ങൾ കേസുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചു. തകർന്നടിഞ്ഞ ആ സമയത്ത് മകളാണ് ഞങ്ങൾക്ക് ധൈര്യം പകർന്നത്. വിഷമിക്കേണ്ടെന്നും, തനിക്കൊന്നും സംഭവിക്കില്ലെന്നും അവൾ ആശ്വസിപ്പിച്ചു. മാതാപിതാക്കളായ ഞങ്ങൾ അവളെ ശ്രദ്ധിക്കുന്നതിനെക്കാൾ അവളുടെ കരുതൽ ഞങ്ങളിൽ പതിഞ്ഞു. പിന്നീടുള്ള കേസിെൻറ വഴികളിലെല്ലാം അവൾ അസാമാന്യ ധൈര്യം കാണിച്ചു.
ജഡ്ജി മുമ്പാകെ ദുരനുഭവങ്ങൾ ഒാർത്തെടുത്ത് പറഞ്ഞ സമയം മുതൽ അവൾ എെൻറ ഹീറോ ആയി മാറി. കോടതി കുഴപ്പം പിടിച്ച ചോദ്യങ്ങൾ പലതും ചോദിച്ചേപ്പാൾ എനിക്കുപോലും അടങ്ങിയിരിക്കാൻ കഴിഞ്ഞിരുന്നില്ല. പേക്ഷ, അവൾ എല്ലാത്തിനും ശാന്തയായി മറുപടി നൽകി. കോടതിമുറിയിൽ മകൾ കാണിച്ച ധൈര്യം കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് അഭിഭാഷകൻപോലും പറഞ്ഞു. വിചാരണ നടപടികൾ നീണ്ടുപോയത് കുടുംബത്തെ പലവിധത്തിൽ പ്രതികൂലമായി ബാധിച്ചു. മൂത്തമകൻ പഠനം നിർത്തി പിതാവിനെ കച്ചവടത്തിൽ സഹായിക്കാൻ തുടങ്ങി. മകളുടെ പഠനവും രണ്ടു വർഷത്തോളം മുടങ്ങി. കാര്യങ്ങൾ മാറിമറഞ്ഞു. വധഭീഷണി അടക്കമുണ്ടായി. കേസിലെ ചില സാക്ഷികൾ കൊല്ലപ്പെട്ടു.
പലപ്പോഴും കാര്യങ്ങൾ എല്ലാം ഇൗ അമ്മ മകളിൽനിന്ന് മറച്ചുവെച്ചു. പേക്ഷ, തന്നോടെല്ലാം പറയണമെന്നും കുറ്റവാളിയായ ആസാറാമിനെ പോലുള്ളവരെ തനിക്ക് ഭയമില്ലെന്നും അവൾ ധീരയായി പറഞ്ഞു.
കോടതി നടപടികൾ അവസാനിച്ചതോടെ കാര്യങ്ങൾ അനുകൂലമായെന്ന് അമ്മ പറയുന്നു. ‘മകൾ സ്കൂൾ പഠനം പൂർത്തിയാക്കി. ബിരുദ പഠനത്തിന് ചേർന്നു. കുടുംബത്തിെൻറ കച്ചവടം പഴയ പടിയായി. ഭീഷണികൾ അവസാനിച്ചു. കോടതി ആസാറാമിനെ കുറ്റവാളിയാണെന്ന് വിധിച്ച ദിവസം അവൾ എന്നെ ഗാഢമായി ആലിംഗനം ചെയ്തു. അവൾ ഒന്നും പറഞ്ഞില്ല. പേക്ഷ, ആ സന്തോഷത്തിെൻറ ആഴം എനിക്ക് മനസ്സിലായിരുന്നു.
വിധിയെക്കുറിച്ച് പിന്നെ ഞങ്ങൾ കുടുംബത്തിൽ അധികമൊന്നും സംസാരിച്ചില്ല. അവൾ കൂടുതൽ ഉല്ലാസവതിയായി ബാഡ്മിൻറൺ കളിക്കാനും ചിത്രംവര പഠിക്കാനും പോയിത്തുടങ്ങി. പരീക്ഷകളിൽ മാർക്ക് വർധിച്ചു. ഇപ്പോൾ സിവിൽ സർവിസിനുള്ള തയാറെടുപ്പിലാണ്. ഒാരോ നിമിഷവും അവൾ ജീവിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ വീണ്ടും ഇൗ മകളുടെ അമ്മയായി ജനിക്കണമെന്നാണ് എെൻറ ആഗ്രഹം -അവർ പറഞ്ഞു നിർത്തി.
(ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളെക്കുറിച്ച് ‘ഹിന്ദുസ്ഥാൻ ടൈംസ്’ ഒരുക്കുന്ന പരമ്പരയിലാണ് ഇൗ അനുഭവ വിവരണം വന്നത്. )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.