വിവാദ ഗായകനും പഞ്ചാബി റാപ്പറുമായ സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശുഭ്ദീപ് സിംഗ് സിദ്ദു എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാർഥ പേര്. വെള്ളിയാഴ്ച ഛണ്ഡിഗഡില്‍ വെച്ചാണ് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നത്. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് അറിയുന്നത്.
പഞ്ചാബ് യുവത്വത്തിന്‍റെ ഹരമായി മാറിയ സിദ്ദു ദശലക്ഷകണക്കിന് ആരാധകരുള്ള പോപ് താരമാണ്. നിലവില്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 52 ലക്ഷം സബ്‌സ്‌ക്രൈബർമാർ ഉണ്ട്. എൻജിനീയറിങ് ബിരുദധാരിയായ മൂസെവാല വിവാദങ്ങളുടെ ഇഷ്ടതോഴനാണ്. പഞ്ചാബിലെ മന്‍സ ജില്ലയിലെ മൂസ ഗ്രാമമാണ് സിദ്ദുവിന്‍റെ സ്വദേശം.
തോക്ക് സംസ്കാരം പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ പാട്ടുകളിലൂടെ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് അദ്ദേഹം പല തവണ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരുന്നു. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മൂസേവാലക്കെതിരെ കേസുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.